മഴയോര്‍മ്മകള്‍ ...
ഓര്‍മ്മയിലൊരു മഴ ...
പുതുമഴ ....
പുതുമണ്ണിന്‍ ഗന്ധവും പേറി -
തുറന്നിട്ട ജാലകത്തിലൂടെന്‍ -
കൌമാരസ്വപ്നങ്ങളെ
മഴനീര്തുള്ളിയാല്‍ വിളിച്ചുണര്‍ത്തി ,
ചുട്ടു പൊള്ളുന്നോരെന്‍ കവിള്‍ത്തടത്തിലും
നീര്‍ വറ്റി വിണ്ടോരെന്‍ ഹൃത്തടത്തിലും
കുളിരായി..,പുതുസ്വപ്നമായി ..
പെയ്തിറങ്ങുന്നു പഴയോരോര്‍മ്മയായ് .
മഴനീര്‍തുള്ളികള്‍ തങ്ങി നില്‍പ്പോരാ മരച്ചില്ല -
കുലുക്കി നീയെന്നെ നനച്ചതോര്‍പ്പു ഞാന്‍ .
ഒരു ചേമ്പിലക്കുടയിലന്നു നാം
നടന്നൊരാ പാടവരമ്പുമിന്നോര്‍മ്മയായ് ...
കണിക്കൊന്ന പൂത്തുലഞ്ഞു പിന്നെയും ,
കാലമാം വിഷുപക്ഷി ചിലച്ചു പിന്നെയും ..
കുളിരിളം തെന്നലും ഇലഞ്ഞിപ്പൂ സുഗന്ധവും -
ഓര്‍മ്മയിലൊരു മഴയായി ...പുതുമഴയായി ...
കണ്ണീര്‍ കണമായത് പെയ്തുതിരുന്നു ...
പേരാറായ് ...പെരിയാറായതൊഴുകുന്നു പിന്നെയും ..
അലതല്ലിയുരുകുന്നു കടലായി ജീവിതം .
