മഴയോർമ്മകൾ


Friday, August 17, 2012

 












ശാന്തിതീരം...
 ( കൊച്ചി പാലം ഓര്‍മ്മയായപ്പോള്‍ )

അകലെ ശാന്തിതീരം
കത്തിയെരിയും ചിതകള്‍ .
ആര്‍ത്തിരമ്പും തുലാവര്‍ഷ -
ക്കുത്തോഴുക്കില്‍ തകര്‍ന്നു നീ
പച്ചിലപോല്‍ ചിരിക്കാതെ -
പുതുപാലം മൂകസാക്ഷിയായ് .
കാലത്തിന്‍ ശവക്കല്ലറയില്‍
പുഴയോര്‍മ്മകള്‍ ബാക്കിയാക്കി-
ഒരു നോക്ക് കാണാനായി -
വിലപിക്കുവോര്‍ വിട ചൊല്ലവേ ,
ഓര്‍ത്തുപോയ് നിന്നെയെന്‍ -
നാടിന്റെ കവാടമായ് .
നീരൊഴുക്കില്‍ കല്ലെറിയും -
ബാല്യത്തിനു കൂട്ടിരുന്നു നീ .
കൌമാരത്തിന്‍ കൌതുകങ്ങളെ -
സ്വപ്നമേകി പ്രണയിച്ചു നീ
വിരസ വാര്ദ്ധക്യങ്ങള്‍ക്ക്

കളിവാക്കോതി കൂട്ടിരുന്നു നീ .
കാലത്തിന്‍ മൂക സാക്ഷിയായ്-
ഏകീ സാന്ത്വന സ്വപ്ന നാളുകള്‍ .
വെടി പറഞ്ഞിരിക്കുവോരവര്‍
കണ്ടൂ ഉദയാസ്തമയങ്ങളായിരം
നിറയുന്ന തുലാവര്‍ഷ നാള്‍കളില്‍ -
നീര്‍ക്കിളികള്‍ക്കഭയമേകിയും .
ശാന്ത ഗംഭീര ഭാവമാര്‍ന്നു നീ -
നില്‍പ്പാണ് നീയെന്റെ ഹൃത്തടത്തിലും. .



2 comments:

  1. പാലവും പുഴയും ഒക്കെയിപ്പോള്‍ കാഴ്ച്ചകളുടെ ദീനമായ ചിത്രങ്ങളായി മാറിക്കഴിഞ്ഞു.
    എഴുത്ത് ഇനിയും തുടരുക..
    ആശംസകളോടെ..
    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക

    ReplyDelete