മഴയോർമ്മകൾ


Friday, December 26, 2014












പൊയ്മുഖങ്ങൾ...
ഈ മുഖംമൂടി-
എനിക്കു സമ്മാനിച്ചത്-
നീയായിരുന്നു..
എനിക്കിന്നത് നന്നായി ചേരുന്നുമുണ്ട്.
എന്റെ മുഖത്തെ വിഷാദഭാവം,
എന്റെ കണ്ണുകളിൽനിന്നും ഊർന്നിറങ്ങിയ
നീർച്ചാലുകൾ,
അടിപ്പാടുകളാൽ വിക്രിതമായ മുഖം
എല്ലാം എനിക്കിതിന്നടിയിൽ
മറച്ചുവെയ്ക്കാം..
ഉള്ളിലെരിയുന്ന ലാവാപ്രവാഹം
കണ്ണുകളിലൂടെ,കവിളിലൂടെ-
ചാലിട്ടൊഴുകുമ്പൊഴും- 
എനിക്കു ചിരി പൊഴിക്കാം
കടലുപോലെ...തിരകൾ പോലെ..
മൗനത്തിന്റെ വഴിത്താരകളിൽ
നാമറിഞ്ഞ മുളങ്കാടിന്റെ മധുരാരവം,
ജന്മാന്തരങ്ങൾ തേടിയലഞ്ഞ-
ഉറങ്ങാതുണർന്ന രാവുകൾ,
നിലാവിലൊഴുകിനടന്നൊരായിരം
മണലെഴുത്തുകൾ,കിനാവുകൾ...
എല്ലാം...എല്ലാമിനി മറച്ചുവെയ്ക്കാം
പൊയ്മുഖങ്ങൾ..
എല്ലാം വെറും പൊയ്മുഖങ്ങൾ..


1 comment:

  1. ഒരു ഒളിച്ചോട്ടം.അതിന് സ്വയം തെരഞ്ഞെടുത്തത് ആണീ മുഖം മൂടി. കവിത കൊള്ളാം.

    ReplyDelete